വഴിത്തല: ഭിന്നശേഷിക്കാർക്ക് വധൂ- വരന്മാരെ കണ്ടെത്തുന്നതിന് വേണ്ടി വഴിത്തല ശാന്തിഗിരി കോളേജിൽ മേയ് 18ന് 'മുഖാമുഖം- 2024" എന്ന പേരിൽ ഭിന്നശേഷി സംഗമം സംഘടിപ്പിക്കും. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് മുഖാമുഖം- 2024 നടത്തുന്നത്. ഭിന്നശേഷിക്കാർക്കും ഭിന്നശേഷിക്കാരെ ജീവിത പങ്കാളിയായി സ്വീകരിക്കാൻ സന്മനസുള്ളവർക്കും ഇതിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ 15ന് മുമ്പായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കായി 9446485117, 9495475117 തുടങ്ങിയ വാട്ട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുക.