തൊടുപുഴ: 2024 അദ്ധ്യയന വർഷം മുതൽ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നാല് വർഷത്തെ ഡിഗ്രി പഠനം നിലവിൽ വരുന്ന സാഹചര്യത്തിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയങ്ങൾ ദൂരീകരിക്കാൻ തൊടുപുഴ ന്യൂമാൻ കോളേജും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയും സംയുക്തമായി നാളെ രാവിലെ 10ന് സെമിനാർ സംഘടിപ്പിക്കും. കോഴ്‌സുകൾക്ക് എങ്ങനെ അപേക്ഷിക്കണം, മേജർ മൈനർ കോഴ്‌സുകൾ എങ്ങനെ തിരഞ്ഞെടുക്കാം, രണ്ടര വർഷത്തിൽ എങ്ങനെ ഡിഗ്രി കരസ്ഥമാക്കാം, തൊഴിലധിഷ്ഠിതമായി എങ്ങനെ കോഴ്‌സുകൾ തിരഞ്ഞെടുക്കാം എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും.