mani
എ.എച്ച്.എസ്.ടി.എ നേതൃത്വ പഠന ക്യാമ്പ് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി എ.കെ. മണി ഉദ്ഘാടനം ചെയ്യുന്നു

മൂന്നാർ: എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ ദ്വിദിന സംസ്ഥാന നേതൃത്വ പഠന ക്യാമ്പ് മൂന്നാർ ശിക്ഷക് സദനിൽ ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 90 പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പിന് സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ പതാക ഉയർത്തിയതോടെ തുടക്കമായി. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി എ.കെ. മണി ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ഐ.എൻ.ടി.യു.സി മേഖലാ പ്രസിഡന്റ് ഡി. കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് സ്വാഗതം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ ക്യാമ്പ് കോ- ഓർഡിനേറ്റർ ഫ്രാൻസിസ് തോട്ടത്തിൽ ക്യാമ്പ് വിവരണം നടത്തി. സംസ്ഥാന ട്രഷറർ കെ.എ. വർഗ്ഗീസ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജിജി തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നീൽ ടോം, രാജേഷ് ജോസ്, പ്രിൻസിപ്പൽ ഫോറം സംസ്ഥാന ചെയർമാൻ സന്തോഷ് ഇമ്മട്ടി, സംസ്ഥാന സെക്രട്ടറിമാരായ ബെന്നി എം.എം, മീന, അബ്രാഹം, യു.ടി. അബൂബക്കർ, ജോസ് കുര്യൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി സിബി ജോസ് നന്ദി പറഞ്ഞു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ കുമാരമംഗലം, സംസ്ഥാന സെക്രട്ടറി ജിജി ഫിലിപ്പ്, ഇടുക്കി ജില്ലാ സെക്രട്ടറി ടോജി തോമസ്, സംസ്ഥാന കൗൺസിലർമാരായ ബിസോയി ജോർജ്ജ്, നോബിൾ മാത്യു, ജില്ലാ ട്രഷറർ സിജോ ജോസ് എന്നിവരാണ് ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.