prakadanam
തൊ​ടു​പു​ഴ​യി​ൽ​ ആം​ ആ​ദ്മി​ പ്ര​വ​ർ​ത്ത​ക​ർ​​ ന​ട​ത്തി​യ ആ​ഹ്ലാ​ദ​പ്ര​ക​ട​നം

തൊടുപുഴ: അ​ന്യാ​യ​മാ​യി ഇ.ഡി അ​റ​സ്റ്റ് ചെ​യ്​ത​ അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ളി​ന്​ സു​പ്രീം​ കോ​ട​തി​ ജാ​മ്യം​ ന​ൽ​കി​യ​തിനെ തുടർന്ന്​ തൊ​ടു​പു​ഴ​യി​ൽ​ ആം​ ആ​ദ്മി​ പ്ര​വ​ർ​ത്ത​ക​ർ​ ആ​ഹ്ലാ​ദ​പ്ര​ക​ട​നം​ ന​ട​ത്തി​. ജി​ല്ലാ​ പ്ര​സി​ഡ​ന്റ് ജേ​ക്ക​ബ് മാ​ത്യു​ എ​ട്ടു​തൊ​ട്ടി​യി​ൽ​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു.​​ തൊ​ടു​പു​ഴ​ മു​നി​സി​പ്പാ​ലി​റ്റി​ സ്റ്റാ​ൻ​ഡി​ൽ​ നി​ന്ന് ആ​രം​ഭി​ച്ചു​ ടൗ​ൺ​ചു​റ്റി​ ഗാ​ന്ധി​ സ്ക്വ​യ​റി​ൽ പ്രകടനം​ സ​മാ​പി​ച്ചു​. തൊ​ടു​പു​ഴ​ നി​യോ​ജ​ക​ മ​ണ്ഡ​ലം​ പ്ര​സി​ഡ​ന്റ് റോ​യി​ പ്ലാ​ത്തോ​ട്ട​ത്തി​ൽ​ നേ​തൃ​ത്വം​ ന​ൽ​കി​. നി​യോ​ജ​ക​മ​ണ്ഡ​ലം​ ഭാ​ര​വാ​ഹി​ക​ളാ​യ​ ​മാ​യാ​ ബാ​ബു​,​ അ​ഭി​ലാ​ഷ് ബ​ഷീ​ർ​,​ ജാ​സി​ൽ​ കെ​. ഫിലിപ്പ്, റോ​ബി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ​,​ പു​ന്നൂ​സ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ​ പ​ങ്കെ​ടു​ത്തു​.