gopi
പീരുമേട് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച കലാകായിക മത്സരങ്ങൾ യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യുന്നു

പീരുമേട്: എസ്.എൻ.ഡി.പി യോഗം പീരമേട് യൂണിയന്റെ നേതൃത്വത്തിൽ കലാകായിക മത്സരങ്ങൾ ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് സി.എ. ഗോപി വൈദ്യർ ചെമ്പൻകുളം മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു, ബോർഡ് മെമ്പർ എൻ.ജി. സലികുമാർ, കൗൺസിലർമാരായ പി.വി. സന്തോഷ്, സദൻ രാജൻ, കെ. ഗോപി, പി.എസ്. ചന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് അമ്പിളി സുകുമാരൻ, സെക്രട്ടറി സിന്ധു വിനോദ്, വൈസ് പ്രസിഡന്റ് സുഷമ സുധാകരൻ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി പ്രമോദ് ധനപാലൻ, വൈസ് പ്രസിഡന്റ് പ്രവീൺ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. ശാഖകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് മത്സരിക്കുന്നത്. മുന്നൂറോളം പേർ വിവിധ ഇനങ്ങളിൽ മത്സരിക്കുന്നുണ്ട്. മത്സരങ്ങൾ 12ന് സമാപിക്കും.