തൊടുപുഴ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ ന്യൂമാൻ കോളേജിലെ യോഗ സെന്ററിൽ 15 ദിവസത്തെ സൗജന്യ യോഗ പരിശീലനം നൽകുന്നു. പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ എന്നിവയുൾപ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രണ വിധേയമാക്കാനും യോഗ ഉപകരിക്കുമെന്ന് യോഗ പരിശീലകൻ യോഗാചാര്യ പോൾ മഠത്തിക്കണ്ടം അറിയിച്ചു. രാവിലെയും വൈകിട്ടും 5.30 മുതൽ 6.45 വരെ രണ്ട് ബാച്ചുകൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400877725. അടുത്ത ബാച്ച് മേയ് 13ന് ആരംഭിക്കും.