കുമളി: ഒന്നാം മൈലിന് സമീപം അട്ടപ്പള്ളം റോഡിൽ കാറും ടിപ്പർ ലോറിയും കുട്ടിയിടിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. കാറിന്റെ മുൻ വശം തകർന്നു. ടിപ്പർ ലോറിക്കും കേടുപാടുകളുണ്ടായി. അമിത വേഗതയിൽ വന്ന കാറ് ടിപ്പർ ലോറിയിൽ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു.