അടിമാലി: ഗുരുദേവക്ഷേത്ര ഷഡാധാര പ്രതിഷ്ഠയും ക്ഷേത്രശിലാന്യാസവും ആശ്രമമന്ദിര ഉദ്ഘാടനവും നാളെ രാവിലെ 9.30ന് നടക്കും. ശിവഗിരി മഠത്തിലെ സന്യാസിശ്രേഷ്ഠരുടെയും എസ്.എൻ.ഡി.പി യോഗം യൂണിയൻ നേതാക്കളുടെയും ക്ഷേത്ര പുരോഹിതരുടെയും സാന്നിദ്ധ്യത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ശുഭാംഗാനന്ദ സ്വാമികൾ എന്നിവർ നിർവ്വഹിക്കും. ശിവഗിരി മഠം ഐറർ ശാരദാനന്ദ സ്വാമികൾ പ്രഭാഷണം നടത്തും. ശ്രീമദ് മഹാദേവാനന്ദ സ്വാമി, ശ്രീമദ് ഗുരുപ്രകാശം സ്വാമി, ശീമദ് ശിവനാരായണ തീർത്ഥ സ്വാമി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. കെ.ടി. രമേശ് മുഖ്യപ്രഭാഷണം നടത്തും. കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, സജി പറമ്പത്ത്, ചെമ്പൻകുളം ഗോപി വൈദ്യർ, പി. രാജൻ, വി.കെ. ബിജു,​ സന്തോഷ് മാധവൻ, കെ.ടി. സുകുമാരൻ എന്നിവർ പങ്കെടുക്കും.