ചെറുതോണി: കീരിത്തോട് ശിവപാർവ്വതി ക്ഷേത്രത്തിന്റെ പുതിയ ശ്രീകോവിലിലെ പ്രതിഷ്ഠ ഇന്ന് രാവിലെ 11.45നും 12.03നും മദ്ധ്യേ അഭിജിത്ത് മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ഡോ. ഒ.വി. ഷിബു ഗുരുപദം നിർവഹിക്കുമെന്ന് ശാഖാ പ്രസിഡന്റ് സന്തോഷ് കടമാനത്ത്, സെക്രട്ടറി അനു തോമരയ്ക്കാക്കുഴി എന്നിവർ അറിയിച്ചു. പുലർച്ചെ അഞ്ചിന് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഗണപതി ഹോമം, അധിവാസം വിടർത്തിപൂജ, പ്രസാദ പൂജ, പീഠപ്രതിഷ്ഠ, വലിയപാണി ശേഷം 11.43നും 12.03നും മദ്ധ്യേ ദേവ പ്രതിഷ്ഠ. പിന്നീട് അഷ്ടബന്ധന്യാസം, ജിവാവാഹന, പ്രാണ പ്രതിഷ്ഠ, കുംഭേശനിദ്ര, ജീവകലാശാഭിഷേകം, സപരിവാരം പൂജ, പരികലശാഭിഷേകങ്ങൾ, ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി, പടിത്തര വ്യവസ്ഥയെ നിശ്ചയിക്കൽ, ആചാര്യദക്ഷിണ, അന്നദാനം. വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനവും ക്ഷേത്രസമർപ്പണവും എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജന്റെ അദ്ധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ക്ഷേത്രസമർപ്പണം നടത്തും. ബ്രഹ്മശ്രീ ഡോ. ഒ.വി. ഷിബു ഗുരുപദം തന്ത്രികൾ അനുഗ്രഹപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി
അനു തൊമരയ്ക്കാക്കുഴി സംഘടനാ സന്ദേശം നൽകും. ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് കെ.ബി. സെൽവം, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് വയലിൽ, ഇടുക്കി കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസ്, കീരിത്തോട് ശാഖ വൈസ് പ്രസിഡന്റ് വിനോദ് കള്ളികാട്ട്, ഇടുക്കി യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മാത്യു തായങ്കരി, റ്റിൻസി തോമസ്, ഐസൻജിത്ത്, ചുരുളി ശാഖാ പ്രസിഡന്റ് കലേഷ് രാജു വിരിപ്പിൽ, കോഫി ബോർഡ് മെമ്പർ ടി.കെ. തുളസീധരൻപിള്ള, ക്ഷേത്രം മേൽശാന്തി തെക്കേടത്ത് ഗോപൻ ശാന്തികൾ, വനിതാസംഘം ഇടുക്കി യൂണിയൻ സെക്രട്ടറി മിനി സജി കൊല്ലിയിൽ, കീരിത്തോട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിഡി ജോൺസൺ, കീരിത്തോട് നിത്യസഹായമാതാ ചർച്ച് വികാരി ഫാദർ തോമസ് വലിയമംഗലം, സി.എസ്.ഐ ചർച്ച് സഭാ പ്രവർത്തകൻ എം.സി വിൽസൺ, കീരിത്തോട് ജുമാ മസ്ജിദ് സെക്രട്ടറി അജയൻ പുതുശ്ശേരിക്കുടിയിൽ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സുരേഷ് തെക്കേക്കുറ്റ്, കെ.വി.വി.ഇ.എസ് ബ്ലോക്ക് പ്രസിഡന്റ് സി.കെ. രാജു, യൂണിയൻ കമ്മിറ്റി അംഗം ശശി തട്ടാംകുന്നേൽ, മുൻ ശാഖാ സെക്രട്ടറി വിജയൻ കല്ലുതൊണ്ടിയിൽ, ബിനു രാഘവൻ തോപ്പിൽ കീരിത്തോട് യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി നിഖിൽ പുഷ്പരാജൻ, വനിതാ സംഘം പ്രസിഡന്റ് പ്രവീണ പ്രമോദ്, വനിതാസംഘം കീരിത്തോട് സെക്രട്ടറി രമ്യ അനീഷ് വെട്ടിപ്ലാക്കൽ എന്നിവർ ആശംസകളർപ്പിക്കും. ശാഖാ പ്രസിഡന്റ് സന്തോഷ് കടമാനത്ത് സ്വാഗതവും ജനറൽ കൺവീനർ ജ്യോതിഷ് കുടിക്കയത്ത് നന്ദിയും പറയും.