ഉടുമ്പന്നൂർ: പരിയാരം ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നാളെ നടക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമികളും ക്ഷേത്രം തന്ത്രി രാമപുരം സനത് തന്ത്രികളും ക്ഷേത്രം മേൽശാന്തി പൈക സന്ദീപ് ശാന്തികളും ക്ഷേത്രം ശാന്തി ജിഷ്ണു ശാന്തികളും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ പതിവ് പൂജകൾ, ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന്ന് ഭഗവതിസേവ, സംഹാര തത്വഹോമം, പാണി, സംഹാര തത്വകലശാഭിഷേകം, ധ്യാന സങ്കോചം, ജീവകലശ പൂജ, ജീവോദ്ധ്യാസന, ജലദ്രോണി, കുഭേരകർക്കരി, കലശപൂജ, ശയ്യാപൂജ, വിദ്വേശ്വരനിദ്രാകലശ പൂജ, ബിംബ ജലോദ്ധ്വോരണം, ബിംബ ശുദ്ധിക്രിയകൾ, നേത്രോന്മീലനം, ജീവകലശവും ബിംബവും ശയ്യയിലേക്ക് എഴുന്നള്ളിക്കൽ, ബ്രഹ്മകലശ പൂജ, പരികലശ പൂജ, വൈകിട്ട് നാലിന് നടതുറക്കൽ, തുടർന്ന് സ്ഥലശുദ്ധി, പ്രസാദ ശുദ്ധി, രക്ഷോഘ്ന വാസ്തുഹോമം, വാസ്തുകലശം, വാസ്തുബലി, വാസ്തുകലശമാടി പുണ്യാഹം, മണ്ഡല പൂജ, ശിരസ്തത്വ ഹോമം, ധ്യാനാധിവാസം, അധിവാസ ഹോമം, അധിവാസ പൂജ, പീഠാധിവാസ പൂജ, പീഠാധിവാസം, പ്രസാദഊട്ട്.
13 ന് രാവിലെ പതിവ് പൂജകൾ, രാവിലെ 10ന് പ്രതിഷ്ഠാദിന സമ്മേളനം എസ്.എൻ.ഡി.പി യോഗം സംയുക്ത സമിതി പ്രസിഡന്റ് കെ.ജി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. സംയുക്തസമിതി സെക്രട്ടറി പി.കെ. വിജയൻ സ്വാഗതമാശംസിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ക്ഷേത്ര സപതി സന്ദീപ്, പഞ്ചലോഹ ഗുരുദേവ വിഗ്രഹം സമർപ്പിക്കുന്ന പി.കെ രാജമ്മ ചിറയ്ക്കൽ എന്നിവരെ ആദരിക്കും. ഉച്ചയ്ക്ക് 12.40 നും 2.30 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ വിഗ്രഹ പ്രതിഷ്ഠ നടക്കും. തുടർന്ന് അന്നദാനം, ഉപദേവതാ പ്രതിഷ്ഠ, കംദേശ നിദ്രജീവകലശാഭിഷേകം, വിശേഷാൽ പൂജ, ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം, പടിത്തരം നിശ്ചയിക്കൽ, ആചാര്യദക്ഷിണ.