കട്ടപ്പന: ആത്മഹത്യ ചെയ്തയാളുമായി ആശുപത്രിയിലേക്ക് പോയ വാഹനം അപകടത്തിൽപെട്ടു. അപകടത്തിൽ പരിക്കേറ്റ തോപ്രാംകുടി മേരിഗിരി സ്വദേശികളായ മൂന്ന് പേരെ കട്ടപ്പനയില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം നാലരയോടെയാണ് സംഭവം. മേരിഗിരി സ്വദേശി തുണ്ടിയിൽ സോജനാണ് ആത്മഹത്യ ചെയ്തത്. ഇയാളുമായി ആശുപത്രിയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തങ്കമണിയിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട കാർ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന കളപ്പുരയ്ക്കൽ നിഖിൽ, സിജോ കണിയാംപറമ്പിൽ, തുണ്ടിയിൽ ബിബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ആത്മഹത്യ ചെയ്ത തുണ്ടിയിൽ സോജന്റെ മൃതദേഹം തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിലാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിക്കും.