കട്ടപ്പന :വണ്ടൻമേട് എം .ഇ .എസ് സ്‌കൂളിന് സമീപമാണ് ഒരിക്കലും വറ്റാത്ത കിണർ ഒരു നാടിന്റെ ദാഹമകറ്റുന്നു. . അറുപതടിയോളം താഴ്ചയുള്ള കിണറിലേ വെള്ളം നാളിതുവരെ വറ്റിയിട്ടില്ല. നൂറോളം കുടുംബങ്ങളാണ് ഈ കിണറിനേ ആശ്രയിക്കുന്നതും.
സമീപ വാസികൾ ചേർന്നാണ് കിണറും പരിസരങ്ങളും വ്യത്തിയാക്കുന്നത്. വേനൽ രൂമായ സാഹചര്യത്തിൽ വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് മിക്കയിടങ്ങളിലും കൂടി വെള്ളം വാഹനങ്ങളിൽ എത്തിച്ചാണ് നൽകുന്നത്.കൂടാതെ കുഴൽ കിണറുകൾ പലതും ഉപയോഗശൂന്യവുമായി.30 വർഷം മുൻപ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഈ ജലസ്രോതസ്, ഈ കൊടിയ വേനലിൽ വെള്ളത്തിനായി നെട്ടോട്ടമോടുന്നവർക്ക് ഒരു അക്ഷയ പാത്രമാണ്.....