കുണിഞ്ഞി: പുറപ്പുഴ പഞ്ചായത്തിലെ കുണിഞ്ഞി കവലയിൽ റോഡിലെ വെള്ളക്കെട്ട് നാട്ടുകാർക്ക് ദുരിതമാകുന്നു. ഹോമിയോ ഡിസ്‌പെൻസറി,റേഷൻ കട,ജയഭാരത് പബ്ളിക് ലൈബ്രററി ,പോസ്റ്റ് ഓഫീസ് എന്നിവയ്ക്ക് സമീപമാണ് റോഡിന്റെ ഒരു ഭാഗം തോടിന് സമാനമായത്. കഴിഞ്ഞ ദിവസം പെയ്ത മഴയ്ക്ക് രൂപപ്പെട്ട വെള്ളക്കെട്ട് റേഷൻ വാങ്ങാൻ വരുന്ന ജനങ്ങൾക്കും ഹോമിയോ മരുന്ന് വാങ്ങാൻ വരുന്ന രോഗികൾക്കും ഭീഷണിയായി മാറുന്നു. റോഡിനു സമീപം വീഴുന്ന മഴ വെള്ളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽകൂടിയാണ് ഒഴുകിപോയിക്കൊണ്ടിരുന്നത്. എന്നാൽ സ്വകാര്യ വ്യക്തികൾ വെള്ളം ഒഴുകിപ്പോകുന്നത് മണ്ണിട്ട് ഉയർത്തിയും കരിങ്കല്ല് ഇട്ട് കെട്ടിയും തടസ്സപ്പെടുത്തിയിരിക്കുന്നു. മഴവെള്ളം ഒടുകാൻ പോകാൻ ഓട നിർമ്മിയ്ക്കാംതദ്ദേശ തെരഞ്ഞെടുപ്പിൽ വാഗ്ദാനം നൽകിയിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ദിവസമാണ് പൊളിഞ്ഞുകിടന്ന റോഡ് ഓട നിർമ്മിക്കാതെ പെട്ടെന്ന് ടാർ ചെയ്ത് പണി തീർത്തു. അതോടെ വെള്ളക്കെട്ട് പിന്നെയും കൂടി. വെള്ളക്കെട്ട് പരിഹരിക്കാൻ പൊതുമരാമത്ത് അധികൃതർ ഇടപെട്ട് റോഡ് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.