മുക്കുടം: ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് വക മുക്കുടം അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ ഗുരുദേവക്ഷേത്ര ഷഡാധാര പ്രതിഷ്ഠയും ക്ഷേത്ര ശിലാന്യാസവും ആശ്രമമന്ദിര ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 9.30 ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം നിർവ്വഹിക്കും. ധർമ്മസംഘം ട്രസ്റ്റ് ട്രഷറാർ ശാരദാനന്ദ സ്വാമി പ്രഭാഷണം നടത്തും. കരിങ്കുന്നം ആശ്രമം സെക്രട്ടറി സ്വാമി മഹാദേവാന്ദ, ചക്കുപള്ളം ആശ്രമം സെക്രട്ടറി സ്വാമി ഗുരുപ്രകാശം,ശിവഗിരിമഠം തന്ത്രി ശിവനാരായണ തീർത്ഥർ സ്വാമി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. എസ്. എൻ. ഡി. പി യോഗം അസി. സെക്രട്ടറി കെ. ഡി. രമേശ് മുഖ്യപ്രഭാഷണം നടത്തും. എസ്. എൻ. ഡി. പി യോഗം വിവിധ യൂണിയൻ ഭാരവാഹികളായ, സജി പറമ്പത്ത് (നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് , അടിമാലി യൂണിയൻ കൺവീനർ), ചെമ്പൻകുളം ഗോപി വൈദ്യർ (പീരുമേട് യൂണിയൻ പ്രസിഡന്റ്) , പി. രാജൻ (ഇടുക്കി യൂണിയൻ പ്രസിഡന്റ്), വിനോദ് ഉത്തമൻ (മലനാട് യൂണിയൻ സെക്രട്ടറി), പി. ടി. ഷിബു (തൊടുപുഴ യൂണിയൻ കൺവീനർ), കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, അടിമാലി ബ്ളോക്ക്പഞ്ചായത്ത് മെമ്പർ സി. കെ. പ്രസാദ്, സി. കെ. ജയൻ, പി. കെ. ഉണ്ണികൃഷ്ണൻ, അമ്പിളി സലിലൻ, മോഹനൻ വെള്ളറ, വി. എം. രവീന്ദ്രൻ ശാന്തി, വി. കെ. ബിജു, മോഹൻദാസ്, രഘു പുൽക്കയത്ത്, സജീവൻ വാകമറ്റത്തിൽ, സുധാകരൻ കൊടൂർ, ശശി തലച്ചിറയിൽ, എന്നിവർ പങ്കെടുക്കും. ക്ഷേത്രപുനരുദ്ധാരണകമ്മറ്റി വർക്കിംഗ് പ്രസിഡന്റ് കെ. ടി. സുകുമാരൻ സ്വാഗതവും ക്ഷേത്രപുനരുദ്ധാരണകമ്മറ്റി കൺവീനർ സന്തോഷ് മാധവൻ നന്ദിയും പറയും