തൊടുപുഴ: ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ഹൈ​സ്കൂ​ൾ​,​ ഹ​യ​ർ​സെ​ക്ക​ണ്ട​റി​ അ​ദ്ധ്യാ​പ​ക​ർ​ക്കാ​യി​ കൈ​റ്റി​ന്റെ​ നേ​ത്യ​ത്വ​ത്തി​ൽ​ ന​ട​ന്നു​ വ​രു​ന്ന​ ആ​ർ​ട്ടി​ഫി​ഷ​ൽ​ ഇ​ന്റ​ലി​ജ​ൻ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ പ​രി​ശീ​ല​നം​ ഇ​നി​ പ​റ​യു​ന്ന​ കേ​ന്ദ്ര​ങ്ങ​ളി​ൽ​ തു​ട​ര്‍​ന്ന് ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു​.​​​അ​ടു​ത്ത​ ബാ​ച്ചു​ക​ൾ​ 1​4​-​1​6​,​ 1​5​-​1​7​,​ 2​0​-​2​2​,​ 2​3​-​2​5​,​ 2​7​-​2​9​ തീ​യ​തി​ക​ളി​ൽ​ ന​ട​ത്തു​ന്ന​താ​ണ്. തൊടുപുഴ എ​.പി​.ജെ​. അ​ബ്ദു​ൾ ക​ലാം​ സ്കൂ​ൾ സെ​ന്റ്. ജോ​ർ​ജ്ജ് ഹ​യർ​സെ​ക്ക​ന്റ​റി​ സ്കൂ​ൾക​ട്ട​പ്പ​ന​,​ സെ​ന്റ്. ആ​ന്റ​ണീ​സ് ഹൈ​സ്കൂ​ൾ​,​ മു​ണ്ട​ക്ക​യം​ എ​ന്നീ​ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ടു​ത്ത​ പ​രി​ശീ​ല​ന​​ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​രി​ശീ​ല​ന​ കേ​ന്ദ്ര​ങ്ങ​ളി​ൽ​ ഇ​നി​ മു​ത​ൽല​ഭ്യ​മാ​കു​ന്ന​ ബാ​ച്ചു​ക​ളി​ൽ നി​ന്ന് അ​ദ്ധ്യാപ​ക​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ​ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്.​സ്കൂ​ൾ ​ മേ​ധാ​വി​ക​ൾ​ക്ക് അ​ദ്ധ്യാപ​ക​രെ​ ട്രെ​യി​നിം​ഗ് മാ​നേ​ജ​മെ​ന്റ് സി​സ്റ്റം​ വ​ഴി​ നേ​രി​ട്ട് ര​ജി​സ്റ്റ​ർ​ ചെ​യ്യാ​നു​ള്ള​ സൗ​ക​ര്യം​ ഇ​പ്പോ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​നി​യും​ പ​രി​ശീ​ല​നം​ നേ​ടാ​നു​ള്ള​ അ​ദ്ധ്യാ​പ​ക​രെ​ എ​ല്ലാ​ സ്കൂ​ൾ ​ മേ​ധാ​വി​ക​ളും​ ര​ജി​സ്റ്റ​ർ​ചെ​യ്യേ​ണ്ട​താ​ണെന്ന് ജില്ലാ കോർഡിനേറ്റർ അറിയിച്ചു.