തൊടുപുഴ:മോട്ടോർ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 28 ന് രാവിലെ 11 ന് ജില്ലാ പ്രൈവറ്റ് ബസ് ആൻഡ് ഹെവി മോട്ടോർ മാസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ തൊടുപുഴ ആർ.റ്റി.ഒ ഓഫീസ് മാർച്ചും ധർണ്ണയും നടക്കും.മോട്ടോർ ക്ഷേമനിധി ബോർഡ് കാര്യക്ഷമമായി പ്രവർത്തിക്കുക,ലൈസൻസ് പുതുക്കാനുള്ള കാലതാമസം അവസാനിപ്പിക്കുക.
ദീർഘദൂര പെർമിറ്റ് പുനസ്ഥാപിക്കുക,തൊഴിലാളികൾക്ക് ഫെയർ വെജസ് നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത് . ഫെഡറേഷൻ സെക്രട്ടറി കെ.എം സിജു ഉദ്ഘാടനം ചെയ്യും യോഗത്തിന് ജില്ലാ വൈസ് പ്രസിഡന്റ് പി.ബി സാബുഅദ്ധ്യക്ഷത വഹിക്കും.