ഉടുമ്പന്നൂർ : പരിയാരം ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ ഇന്ന് നടക്കും. രാവിലെ 6 ന് ഗുരുപൂജ, അഷ്ടദ്രവ്യ മഹാഗണപതി ഹവനം, അധിവാസത്തിൽ ഉഷപൂജ,
10 ന് പ്രതിഷ്ഠാദിന സമ്മേളനം നടക്കും. എസ്.എൻ.ഡി.പി യോഗം സംയുക്ത സമിതി പ്രസിഡന്റ് കെ.ജി. ഷിബു അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും.
ആലുവ അദ്വൈതാശ്രമ മഠം സെക്രട്ടറി ശ്രീമദ് സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും.
ക്ഷേത്ര സപതി സന്ദീപ്, പഞ്ചലോഹ ഗുരുദേവ വിഗ്രഹം സമർപ്പിക്കുന്ന പി. കെ. രാജമ്മ ചിറയ്ക്കൽ എന്നിവരെ ആദരിക്കും.
വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ, എംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് അജിമോൻ സി.കെ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ , ഉടുമ്പന്നൂർ ശാഖ സെക്രട്ടറി പി.കെ. രാമചന്ദ്രൻ, കുളപ്പാറ ശാഖ പ്രസിഡന്റ് പി.കെ. ശ്രീധരൻ, കുളപ്പാറ ശാഖ വൈസ് പ്രസിഡന്റ് ഷീല സുരേന്ദ്രൻ , ഉടുമ്പന്നൂർ വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമോൾ ഷിജു, കുളപ്പാറ ശാഖ വനിതാ സംഘം പ്രസിഡന്റ് പുഷ്പ കുട്ടപ്പൻ, വനിതാ സംഘം സെക്രട്ടറി സുലോചന സുഗതൻ എന്നിവർ പ്രസംഗിക്കും.
എസ്.എൻ.ഡി.പി യോഗം സംയുക്ത സമിതി സെക്രട്ടറി പി.കെ. വിജയൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബിനീഷ് ശങ്കരമംഗലം നന്ദിയും പറയും.തുടർന്ന് പ്രസാദപ്രതിഷ്ഠ, പീഠപ്രതിഷ്ഠ, മുഹൂർത്തദാനം
ബിംബകലശാധികൾ, ശ്രീലകത്തേക്ക് എഴുന്നള്ളിക്കൽ എന്നിവ നടക്കും.
ഉച്ചയ്ക്ക് 12.40 നും 2.30 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നടക്കും. തുടർന്ന് അന്നദാനം