പീരുമേട്: അൻപത്തിയേഴാം മൈലിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. തമിഴ് നാട് സ്വദേശി ശിവകുമാറി ( 40 ) നാണ് പരിക്ക് പറ്റിയത്. ഇന്നലെ രാവിലെ 11 ന് ആണ് സംഭവം. ഏലപ്പാറയിൽ നിന്ന് കുമളിക്ക് പോകുകയായിരുന്ന കാർ അൻമ്പത്തിയേഴാം മൈലിന് സമീപം വളവിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. തമിഴ്നാട് തിരുപ്പൂരിന് പോകാൻ വന്ന ബൈക്ക് ഇടിച്ച്കാറിന്റെ പിന്നിലേയ്ക്ക് കയറി. അവിടെ എത്തിയ യാത്രക്കാരും നാട്ടും കാരും ചേർന്ന് കാറിന്റെ പിന്നിലേയ്ക്ക് കയറിയ ബൈക്ക് വളരെ പരിശ്രമിച്ച് പുറത്തെടുക്കുകയായിരുന്നു.
പരിക്കേറ്റ ശിവകുമാറിനെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.