മുതലക്കോടം: ആത്മീയാനുഭൂതി പകർന്ന് പഴേരി മുഹ് യദ്ദീൻ ജുമാ മസ്ജിദിൽ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. മുഹ് യദ്ദീൻ ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. . ഹജ്ജ് ക്ലാസിന് വെസ്റ്റ് മുടിക്കൽ ജുമാ മസ്ജിദ് ചീഫ് ഇമാം സുഫിയാൻ ബാഖവി നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ് വി എ അൻസാറിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിന് സെക്രട്ടറി പി എച്ച് സുധീർ സ്വാഗതം പറഞ്ഞു. മുതലക്കോടം നമസ്‌കാരപള്ളി ഇമാം അബ്ദുൽ അസീസ് മൗലവി, ജമാഅത്ത് ഭാരവാഹികളായ പി ഇ നൗഷാദ്, പി യു ഷെമീർ, പി എസ് മൈതീൻ, റ്റി എം സിദ്ദീഖ്, വി എസ് അമാനുള്ള, പി കെ അനസ്, എം പി സലിം, വി എ റഷാദ്, പി ഇ ബഷീർ ,കെ എസ് ഹസ്സൻകുട്ടി, സി പി മുഹമ്മദ് കുഞ്ഞ്, കെ എച്ച് അസ്സീസ് മൗലവിഎന്നിവർ ആശംസകൾ നേർന്നു