കല്ലാർ: എസ്. എൻ. ഡി. പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 1307 നമ്പർകല്ലാർ ശാഖാ യോഗത്തിന്റെ സംയുക്ത വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം യൂണിയൻ പ്രസിഡൻ്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു.. യോഗം ഡയറക്ടർ ബോർഡ് അംഗം കെ. എൻ. തങ്കപ്പൻ അനുഗ്രഹ പ്രഭാഷണവും, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് മിനി മധു ആശംസയും നേർന്നു., ശാഖാ സെക്രട്ടറി എൻ. ബി സുമേഷ് കണക്കും റിപോർട്ടും അവതരിപ്പിച്ചു. പി. എസ്. വിനയൻ( പ്രസിഡന്റ് ), കെ. കെ.രാജു, (വൈസ് പ്രസിഡന്റ് ), എൻ. ബി സുമേഷ്(സെക്രട്ടറി ), ജയൻ കല്ലാർ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. യൂണിയൻ വനിതാ സംഘം ട്രഷറർ മിനി ശ്രീകുമാർ, കൗൺസിൽ അംഗങ്ങളായ ഷീമ സുനിൽ, സുമി റെജി, യൂത്ത് മൂവ്മെന്റ് സെക്രട്ടറി എസ്. അജീഷ്, സൈബർ സേന കൺവീനർ അമ്പിളി ജയൻ, കുമരസംഘം പ്രസിഡന്റ് അതുൽ ഷിജു തുടങ്ങിയ യൂണിയൻ നേതാക്കളും ശാഖാ വനിതാ സംഘം പ്രസിഡൻ്റ് സരസമ്മ പീതാംബരൻ, സെക്രട്ടറി ഓമന , യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി സുധേഷ് സുധാകരൻ, വൈസ് പ്രസിഡന്റ് ഷിജു തുടങ്ങിയവർ പങ്കെടുത്തു.