തൊടുപുഴ: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മുട്ടത്ത് പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ താഴെ പറയുന്ന വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനം നടത്തുന്നു. ലക്ചർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ (ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം/ ബിരുദാനന്തര ബിരുദം) കമ്പ്യൂട്ടർ പ്രോഗ്രാമർ (ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ /ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്), ഡെമോൺസ്‌ട്രേറ്റർ (ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്, ബി.എസ്.സി ഇലക്ട്രോണിക്സ്) ഇംഗ്ലീഷ്, മലയാളം, സുവോളജി, ബോട്ടണി, ഫിസിക്സ്, സോഷ്യൽ സ്റ്റഡീസ്, കെമിസ്ട്രി, കണക്ക് (ജനറൽ വിഷയങ്ങളിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് അഥവാ എം.ഫിൽ ആണ് മിനിമം യോഗ്യത. അർഹരായവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും 17ന് വൈകിട്ട് നാലിന് മുമ്പായി സ്‌കൂൾ ഓഫീസിൽ നൽകണം. വിശദ വിവരങ്ങൾക്ക് ഫോൺ: 04862 255755, 8547005014.