രാജാക്കാട്:വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന രാജാക്കാട്
നേതാജി നഗർ റസിഡന്റ് അസോസിയേഷൻ ഒൻപതാം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം ചെയ്തു.ബി.സാബു അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് കെ.എസ് ശിവൻ സ്വാഗതവും സെക്രട്ടറി എം.എം തങ്കച്ചൻ റിപ്പോർട്ടും അവതരിപ്പിച്ചു. മൊബൈൽ ഫോൺ ഉപയോഗവും കുടുംബ ബന്ധങ്ങളും എന്ന വിഷയത്തിൽ എൻ.എ.എം ജില്ല പ്രോഗ്രാം മാനേജർ ഡോ.ശ്രീദർശൻ ക്ലാസ് നയിച്ചു.ത്രിതല പഞ്ചായത്ത് അംഗങ്ങളായ കിങ്ങിണി രാജേന്ദ്രൻ,വീണ അനൂപ്,ബെന്നി പാലക്കാട്ട്,നിഷ രതീഷ്, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ജിഷിരാജൻ,ബേബിലാൽ എന്നിവർ പ്രസംഗിച്ചു.റിപ്പോർട്ട് പ്രസിഡന്റ് കെ.എസ് ശിവൻ,സെക്രട്ടറി എം.എം തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ വീണ്ടും തെരഞ്ഞെടുത്തു.തുടർന്ന് വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തി.