തൊടുപുഴ : തിരുവനന്തപുരത്ത് നടന്ന 21 മത് സംസ്ഥാന മിനി ഹാന്റ്‌ബോൾ ചാംമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ജില്ലാ ടീം അംഗങ്ങളെയും കേരള ടീമിൽ സെലക്ഷൻ ലഭിച്ച ഫിനാൻ കബീർ, ദേവനന്ദൻ എന്നിവരെയും ജില്ലാ ഹാന്റ്‌ബോൾ അസോസയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പ്രീമിയർ ലീഗ് രക്ഷാധികാരി അപു ജോൺ ജോസഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് എന്നിവർ മെമെന്റോ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.അജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന താരങ്ങളായ ബോബൻ ബാലകൃഷണൻ ഷൈൻ പി.ആർ ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ എന്നിവർ സംസാരിച്ചു