തൊടുപുഴ: പുതുക്കുളം ശ്രീ നാഗരാജസ്വാമിക്ഷേത്രത്തിലെ ആയില്ല്യം പൂജ ബുധനാഴ്ച നടക്കും. രാവിലെ 4 ന് നിർമ്മാല്ല്യ ദർശനം, 4.15 ന് അഭിഷേകങ്ങൾ, 5 ന് മലർനേദ്യം, 5.30ന് നൂറും പാലും കൊടുക്കൽ, 6 ന് ഗണപതി ഹോമം, 7.15 ന് ഉഷ:പൂജ, 8ന് പാൽപ്പായസഹോമം, 9 ന് അഷ്ടനാഗപൂജ, 10.30 ന് ഉച്ചപൂജ തുടർന്ന് തളിച്ചുകൊട. 6.30 ന് ദീപാരാധന തുടർന്ന് സർപ്പബലി.