തൊടുപുഴ: യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ, ഇ.പി.സി കേരളത്തിന്റെയും വാഴച്ചാൽ വനം ഡിവിഷന്റെയും സഹകരണത്തോടെ ആതിരപ്പിള്ളി, വാഴച്ചാൽ ദ്വിദിന ട്രക്കിംഗ് പരിപാടി സംഘടിപ്പിച്ചു. ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 60 ഓളം പേർ യാത്രയിൽ പങ്കാളികളായി. ഇടുക്കി യൂണിറ്റ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ, സംസ്ഥാന സമിതി അംഗം ആർ. മോഹൻ എന്നിവരോടൊപ്പം ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ട്രൈബൽ വാച്ചർമാരും യാത്രയിൽ പങ്കാളികളായി. വിവിധ വെള്ളച്ചാട്ടങ്ങളോടൊപ്പം വൈവിദ്ധ്യമാർന്ന സസ്യജന്തുജാലങ്ങളെ കാണാനും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ച് പഠിക്കാനും ഭൂമിയിൽ മനുഷ്യരുടെ നിലനിൽപ്പിന് വനം നിലനിർത്തേണ്ട ആവശ്യകത സ്വയം ബോദ്ധ്യപ്പെടാനും ക്യാമ്പ് ഉപകരിച്ചു.