ചെറുതോണി: ആരാധനാലയങ്ങൾ മാനവരാശിയുടെ നന്മയുടെ പ്രതികങ്ങളാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കീരിത്തോട് ശിവപാർവ്വതി ക്ഷേത്രത്തിലെ പ്രതിഷ്ഠയോടാനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസമർപ്പണ കർമ്മം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ബി. സെൽവം മുൻകാല പ്രവർത്തകരെ ആദരിച്ചു. ശാഖാ സെക്രട്ടറി അനു തൊമരയ്ക്കാക്കുഴി സംഘടനാ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസ്, യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത്, നിത്യാസഹായമാതാ പള്ളി വികാരി ഫാ. തോമസ് വലിയമംഗലം, ജനപ്രതിനിധികൾ, വൈദിക ശ്രേഷ്ഠർ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് സന്തോഷ് കടമാനത്ത് സ്വാഗതവും ജനറൽ കൺവീനർ ജ്യോതിഷ് കുടിക്കയത്ത് നന്ദിയും പറഞ്ഞു. സമ്മേളന ശേഷം ഗാനമേളയും ഉണ്ടായിരുന്നു.