തൊടുപുഴ: പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി ജില്ലയിൽ നിന്നും പുറപ്പെടുന്നവർക്ക് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സമ്മേളനം പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. . മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ഷഹീർ മൗലവി പ്രാർത്ഥന നിർവ്വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് സക്കീർ, സൽമാൻ ബാഖവി, സുബൈർ മൗലവി, ജലീൽ ഫൈസി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, ജില്ലാ ട്രഷറർ ടി.കെ. നവാസ്എന്നിവർ സംസാരിച്ചു.