തൊടുപുഴ: കെ.പി.എം. എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പാസായവർക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഡോ. ഗ്രീഷ്മ ബാബു ഉദ്ഘാടനം ചെയ്തു. കരിയർ ഗുരു അഡ്വ. ബാബു പള്ളിപ്പാട്ട് ക്ലാസ് നയിച്ചു. യൂണിയൻ പ്രസിഡന്റ് എം.കെ. പരമേശ്വരൻ അദ്ധ്യക്ഷനായി. സെക്രട്ടറി സുരേഷ് കണ്ണൻ, അസി. സെക്രട്ടറി അനീഷ് കുമാർ, വൈസ് പ്രസിഡന്റ് ഗിരീഷ്, കമ്മിറ്റി അംഗം ജിഷമോൾ തുടങ്ങിയവർ നേതൃത്വം നൽകി.