കട്ടപ്പന :വെള്ളയാംകുടി സുവർണഗിരി പറിങ്കിത്തലയിൽ ദിലീപിന്റെ വീടിനുമുകളിലേക്ക് ഞായർ രാത്രി ഏഴോടെ പ്ലാവിന്റെ ശിഖരം പതിച്ചു. വീട്ടിലുണ്ടായിരുന്ന ഭാര്യ മഞ്ജു പുറത്തേയ്ക്ക് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപവാസിയുടെ പുരയിടത്തിലെ പ്ലാവിന്റെ ശിഖരമാണ് ഒടിഞ്ഞ് നിലംപൊത്തിയത്. വീടിനുപുറത്തെ ശുചിമുറി പൂർണമായും തകർന്നു. മേൽക്കൂരയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ശിഖരം വൈദ്യുതി മീറ്ററിൽ തട്ടി തീപിടിച്ച് വയറിങ് കത്തിനശിച്ചു.