തൊടുപുഴ : നഗരസഭയിലെ ഹരിതകർമ്മസേന അംഗങ്ങളോട് മോശമായി പെരുമാറിയ വീട്ടുകാർക്കെതിരെ പരാതി. ഹരിതകർമ്മസേന അംഗങ്ങളെ ചിത്തവിളിക്കുകയും, കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കണ്ടർമഠം ഭാഗത്ത് താമസക്കാരായ അമ്മയുടെയും മകന്റെയും പേരിൽ പരാതിനൽകിയിരുന്നു. പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരുവരും ഹരിതകർമ്മസേന അംഗങ്ങളോട് മാപ്പ് പറയുകയും ചെയ്തു. ഇനി മുതൽ എല്ലാമാസവും ക്യത്യമായി ഫീസ് നൽകി ഹരിതകർമ്മസേന അംഗങ്ങളോട് സഹരിക്കണമെന്ന് ഉറപ്പ്നൽകി
ഹരിതകർമ്മസേനയോട് നാളിതുവരെ സഹകരിക്കാതെ, വീടിന്റെ പരിസരത്ത് പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചതിന് നോട്ടീസ് നൽകി നടപടി സ്വീകരിച്ചുവരുന്നതായി നഗരസഭ ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു.