മൂലമറ്റം : അറക്കുളം ചെറുമുളയിൽ പരേതനായ പൈലിയുടെ ഭാര്യ മേരി (90) നിര്യാതയായി. മക്കൾ : ബേബി, മേഴ്‌സി, ബിജു, പരേതരായ ബാബു, ടോമി, സൈമൺ. മൂലമറ്റത്ത് പവർഹൗസ് നിർമ്മാണം ആരംഭിച്ച 1962 ൽ പാറപൊട്ടിക്കാൻ ജാക്ക് ഹാമർ പ്രവർത്തിപ്പിക്കാൻ എത്തിയ മേരി 1985 വരെ നിർമ്മാണപ്രവർത്തനങ്ങളിലെ ഓരോഘട്ടങ്ങളിലും സജീവമായി പങ്കുകൊണ്ടു. പുരുഷന്മാർ മാത്രം ജാക്ക് ഹാമർ കൈകാര്യം ചെയ്തിരുന്നിടത്തെ ഏക സ്ത്രീ സാന്നിദ്ധ്യമായിരുന്നു മേരി. പലഘട്ടങ്ങളിലും ട്രാസ്ഫോർമർ സ്ഥാപിക്കലിൽ മേരിയുടെ സേവനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇടുക്കി കളക്ടറായിരുന്ന ബാബുപോൾ മേരിക്ക് നൽകിയ ജാക്ക് ഹാമർ മേരി എന്ന വിളിപ്പേര് പിന്നീട് പ്രശസ്തമാവുകയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയിൽ.