വണ്ടമറ്റം: അഖില കേരള വിശ്വകർമ്മ മഹാസഭ വണ്ടമറ്റം ശാഖ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി അരുൺ പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന സെക്രട്ടറി കെ.ടി. ബാബു ഉദ്ഘാടനം ചെയ്തു. കേരളവിശ്വകർമ്മ മഹിളാസംഘം സംസ്ഥാന അദ്ധ്യക്ഷ ബിന്ദു വിക്രമൻ മുഖ്യപ്രഭാഷണം നടത്തി. ടോപ്പ് സിംഗർ ഫെയിം ആവണി പി ഹരീഷ്, യുവ സംഗീതജ്ഞൻ അനന്ദു എസ്. ആചാര്യ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. യൂണിയൻ പ്രസിഡന്റ് വിനു കെ.കെ, ബോർഡ് മെമ്പർമാരായ ഗിരീഷ് പി.എസ്.,​ കേരളവിശ്വകർമ്മ യുവജന സംഘം സംസ്ഥാന സെക്രട്ടറി ഡെറിൻ ദിവാകരൻ, താലൂക്ക് ട്രഷറർ സുനിൽ പി.കെ., ജോയിന്റ് സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ, മഹിളാസംഘം താലൂക്ക് നേതാക്കളായ ഷീലാ ഗോപി, വത്സ ദിവാകരൻ, ട്രഡീഷണൽ ആർട്ടിസാൻസ് യൂണിയൻ സെക്രട്ടറി മനോജ്, യൂണിയൻ വൈസ് പ്രസിഡന്റ് രാജേഷ് എ.എസ്, കരയോഗം ഇൻസ്‌പെക്ടർ ഇ.കെ മുരളീധരൻ, കേരളവിശ്വകർമ്മ ബാലസംഘം യൂണിയൻ പ്രസിഡന്റ് അതുല്യ ബിജു, സുജിത് സുകുമാരൻ എന്നിവർ സംസാരിച്ചു. ശാഖയുടെ പുതിയ പ്രസിഡന്റായി സുനിൽ കെ.എ, സെക്രട്ടറി ഷിജി വി.കെ, ട്രഷറർ ദിനോബ് എം.കെ എന്നിവരെയുൾപ്പെടെ കമ്മിറ്റിയെ തിരഞ്ഞെടുത്തു.