തൊടുപുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ 121-ാമത് സ്ഥാപക ദിനാചരണം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് യൂണിയൻ ഓഫീസ് ഹാളിൽ നടത്തും. ഗുരുപൂജയോടുകൂടി ചടങ്ങുകൾ ആരഭിക്കും. യൂണിയൻ വൈസ് ചെയർമാൻ വി.ബി. സുകുമാരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ പി.ടി. ഷിബു സംഘടനാ സന്ദേശം നൽകും. യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ.കെ. മനോജ്, സ്മിത ഉല്ലാസ്,​ എ.ബി. സന്തോഷ്,​ യൂണിയൻ വനിതാ സംഘം പ്രവർത്തകർ, യൂത്ത്മൂവ്‌മെന്റ്,​ കുമാരി സംഘം,​ വൈദീക യോഗം പ്രതിനിധികളും ദിനാചരണ പരിപാടിയിൽ പങ്കെടുക്കും.