ഇടുക്കി: 2024- 25 അദ്ധ്യയന വർഷത്തേക്കുള്ള കേന്ദ്രസർക്കാരിന് കീഴിലെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അംഗീകൃത ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. തൊടുപുഴയിൽ പ്രവർത്തിക്കുന്ന പഠന കേന്ദ്രത്തിലാണ് കോഴ്‌സുകൾ നടത്തുന്നത്. വിവിധ ഡിസൈനിങ് ട്രേഡുകളിലേക്കാണ് പ്രവേശനം. കോഴ്‌സുകൾക്ക് എം.ഇ.എസ്.സി, സ്‌കിൽ ഇന്ത്യ മിഷൻ എന്നിവയുടെ അംഗീകാരമുണ്ട്. കോഴ്‌സ് കാലാവധി രണ്ടു വർഷം. പഠന ശേഷം പ്ലേസ്‌മെന്റ് സൗകര്യം ലഭിക്കും. യോഗ്യത ഡിഗ്രി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ എസ്.എസ്.എൽ.സി കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇമേജ് ക്രിയേറ്റീവ് എഡ്യൂക്കേഷനുമായി ബന്ധപ്പെടുക. ഫോൺ: 9567881023,​ 04862 227400.