കുമളി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് വാർഷിക പൊതുയോഗം ഇന്ന് നടക്കും. രാവിലെ ഒമ്പത് മുതൽ കുമളി സഹ്യജ്യോതി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ ഉദ്ഘാടനം ചെയ്യും. പൊതു യോഗം തിരുന്നതുവരെ കുമളിയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.