sunny
മർച്ചന്റ്സ് അസോസിയേഷൻ രാജാക്കാട് യൂണിറ്റ് കുടുംബസംഗമം വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്യുന്നു

രാജാക്കാട്: രാജാക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള വ്യാപാരി വ്യവസായി കുടുംബ സംഗമം നടത്തി. രാജാക്കാട് ദിവ്യജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജിമോൻ കോട്ടയ്ക്കൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും സംഘടനക്ക് വേണ്ടി സേവനങ്ങൾ നൽകിയവരെയും വ്യാപാരി ക്ഷേമനിധി കോഡിനേറ്ററേയും ആദരിച്ചു. മരണപ്പെട്ടപോയ അംഗങ്ങൾക്കുള്ള
ക്ഷേമനിധി ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു. വനിത അംഗങ്ങളുടെ കിച്ചൻ ഡാൻസും വിവിധ കലാപരിപാടികളും നന്ദനം ഗോൾഡൻവോയ്സിന്റെ ഗാനമേളയും ഫിഗർഷോയും നടത്തി. യൂണിറ്റ് ട്രഷറർ വി.സി. ജോൺസൺ, ജില്ലാ ഭാരവാഹികളായ വി.കെ മാത്യു, സിബി കൊച്ചുവള്ളാട്ട്, അബ്ദുൾ കലാം, ആശ ശശികുമാർ, കെ. ജീവൻകുമാർ എന്നിവർ പ്രസംഗിച്ചു.