കൊക്കയാർ: പഞ്ചായത്തിലെ വ്യാപാരികളുടെ സൗകര്യാർത്ഥം അളവ് തൂക്ക ഉപകരണങ്ങളുടെ ഈ വർഷത്തെ പുനഃപരിശോധനയും മുദ്രവയ്പ്പും 20ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കൊക്കയാർ വ്യാപാര ഭവനിൽ നടക്കും. മുൻ വർഷത്തെ പരിശോധനാ സർട്ടിഫിക്കറ്റും​ സ്വന്തം മേൽവിലാസം,​ ഫോൺ നമ്പർ എന്നിവ എഴുതിയ അഞ്ച് രൂപയുടെ രണ്ട് പോസ്റ്റൽ കവറും കൊണ്ടുവരണം.