തൊടുപുഴ: രൂക്ഷമായ വന്യമൃഗശല്യം മൂലം മനുഷ്യ ജീവനുകൾ പൊലിയുകയും കൃഷി നശിക്കുകയും അതുവഴി കോടിക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടാകുമ്പോൾ വനംമന്ത്രി എ.കെ. ശശീന്ദ്രൻ കുറ്റകരമായ മൗനമാണ് പാലിക്കുന്നതെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി പറഞ്ഞു.പാർട്ടി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴ പട്ടണത്തിൽ പോലും കഴിഞ്ഞ നാല് ആഴ്ചകളായി പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടും അതിനെ പിടികൂടുന്നതിനോ തുരുത്തുന്നതിനോ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. എൻ.സി.പി ജില്ലാ പ്രസിഡന്റ് ഷാജി തെങ്ങുംപിള്ളിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് നേതാവ് ചിപ്പ് ജോർജ്ജ് ചിറമേൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സിയാദ് പറമ്പിൽ, കെ.എം. പൈലി, ടി.എ. ഓമന, ദൗലത്ത് അസീസ്, മേഴ്സി തോമസ്, പി.പി. അനിൽകുമാർ, ബിജോ കൊസ്റ്റപ്പിള്ളിൽ, ബ്ലോക്ക് പ്രസിഡന്റുമാരായ പ്രകാശ് മാസ്റ്റർ, അനിൽ രാജാക്കാട്, ഫിലിപ്പ് തോമസ്, എബ്രഹാം ഈറ്റക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷൈജു അട്ടക്കളം സ്വാഗതവും നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബഷീർ മാഞ്ഞുമറ്റത്തിൽ നന്ദിയും പറഞ്ഞു.