പീരുമേട് : വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നഅഛനും മകനുമടക്കം മൂന്നു പേരെ വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ( 58), മകൻ വിനീത് (27), അയൽപക്കക്കാരൻ വിമൽ ഭവനിൽ വിമൽ (29) എന്നിവരാണ് ഇടുക്കി ഡാൻ സാഫ് സംഘത്തിന് പിടിയിലായത്. ഇവരുടെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കൽ നിന്ന് 50 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്.
വാഗമൺ സി.ഐ. എം.ജി വിനോദ്, എസ്. ഐ മാരായ സതീഷ് കുമാർ, ബിജു., എ .എസ് ഐ നൗഷാദ് എന്നിവരുടെ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.പിടിയിലായവരെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.