കട്ടപ്പന: കെ.എസ്.ആർ.ടി.സി കട്ടപ്പന ഡിപ്പോയിൽ നിന്നും അറബിക്കടലിൽ ആഡംബര കപ്പൽ യാത്ര ഇന്ന് . ആഡംബര ക്രൂസ് യാത്ര കപ്പലായ നെഫർറ്റിറ്റിയിലാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. അഞ്ചുമണിക്കൂറാണ് കടലിൽ ചിലവഴിക്കാൻ അവസരമുള്ളത് . സംഗീതം, നൃത്തം, മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡിജെ, കുട്ടികളുടെ കളിസ്ഥലം, തിയേറ്റർ തുടങ്ങിയവയെല്ലാം കപ്പലിൽ ഉണ്ടാകും.48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്നു നിലകളുള്ള യാത്രക്കപ്പലാണ് നെഫർറ്റിറ്റി. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നെഫർറ്റിറ്റി പ്രവർത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകൾ,400 പേർക്ക് കയറാവുന്ന ലൈഫ് റാഫറ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവ നെഫർറ്റിറ്റിയിൽ ഉണ്ടാകും. മുതിർന്നവർക്ക് 3790 രൂപയും കുട്ടികൾക്ക് 1480 രൂപയുമാണ് ഈടാക്കുന്നത്.