തൊടുപുഴ: അഭിഭാഷകവൃത്തിയിൽ 55 വർഷം പൂർത്തീകരിച്ച തൊടുപുഴ ബാറിലെ സീനിയർ അഭിഭാഷകനായ അഡ്വ. എം.എം. തോമസിനെ തൊടുപുഴ സീനിയർ സിറ്റിസൺസ് ഫോറം ആദരിച്ചു.പ്രസിഡന്റ് ഡോ. ടോമി ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.സി. സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഡോ. ടോമി ജോർജ് പൊന്നാട അണിയിച്ചു. ഐ.സി. പൗലോസ്, അഡ്വ. ടി.ജെ. മൈക്കിൾ എന്നിവർ പ്രസംഗിച്ചു. ഫിലിപ്പ് മാത്യു നന്ദി പറഞ്ഞു.