പീരുമേട് : കുട്ടിക്കാനത്ത് പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്ലസ് വൺ ഹ്യൂമാനിറ്റീസ് ബാച്ചിലേക്ക് പ്രവേശനത്തിനായി പട്ടികജാതി മറ്റിതര സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 39 സീറ്റിൽ 10ശതമാനം മറ്റിതര വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷ, വിദ്യാർത്ഥികളുടെ ജാതി, കുടുംബവാർഷിക വരുമാനം, യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 25ന് വൈകിട്ട് 5 ന് മുമ്പായി പ്രിൻസിപ്പാൾ, ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, പീരുമേട്, ഇടുക്കി 685531 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.