കട്ടപ്പന : തപസ്യ കൾച്ചറൽ സൊസൈറ്റിയും , നാട്യ കലാക്ഷേത്രയും നൽകി വരുന്ന പ്രതിഭ പുരസ്‌കാരം ഡോ. ആർ.എൽ.വി. രാമകൃഷ്ണന് നൽകും. കലാ സാംസ്‌കാരിക സാഹിത്യ രംഗങ്ങളിൽ സർഗാത്മക സംഭാവന നൽകുന്നവർക്കാണ് തപസ്യ പ്രതിഭ പുരസ്‌കാരം നൽകുന്നത്.10001 രൂപയും പ്രശസ്ഥി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 19 ന് ഉപ്പുതറയിൽ നടക്കുന്ന തപസ്യയുടെ വാർഷിക ആഘോഷ ചടങ്ങിൽ ഡോ. ആർ.എൽ വി രാമകൃഷ്ണന് സീരിയൽ സിനിമ താരം അനിൽ . കെ. ശിവറാം പുരസ്‌കാരം നൽകും. സംഗീതനാടക അക്കാദമി അംഗം മോബിൻ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞൻ തങ്കച്ചൻ പാല, നടൻ എം. സി. കട്ടപ്പന എന്നിവരെ ദർശന പ്രസിഡന്റ് ഇ .ജെ . ജോസഫ് അനുസ്മരിക്കും. തുടർന്ന് തപസ്യ നാട്യകലാ ക്ഷേത്രയുടെ നാട്യോത്സവ് 2024 നടക്കുമെന്ന് സൊസൈറ്റി സെക്രട്ടറി എൻ. കെ.രാജൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സി. എസ്. രാജേന്ദ്രൻ , എ എം. ജോർജ് ,ഷിജോ ഫിലിപ്പ് , അപർണ ശശി, അശ്വനി കൃഷ്ണ എന്നിവർ അറിയിച്ചു.