 
നെടുങ്കണ്ടം: എസ്. എൻ. ഡി. പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിൽ എസ്. എൻ. ഡി. പി യോഗം സ്ഥാപക ദിനാഘോഷവും ശാഖ പ്രസിഡന്റ് സെക്രട്ടറി കുടുംബ യോഗം ചെയർമാൻ കൺവീനർമാർക്കായി ഏകദിന നേതൃത്വക്യാമ്പും നടത്തി. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. കുടുംബഅംഗങ്ങളുടെ സമൂഹിക ഉന്നമനത്തിനായും രോഗ ദുരിതങ്ങൾ കൊണ്ട് കഷ്ടത അനുഭവിക്കുന്നവരെയും സഹായിക്കുന്നതിനുവേണ്ടി ഒരു ചാരിറ്റി ഗ്രൂപ്പ് ഉടനെ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുപ്രകാശം സ്വാമികൾ അനുഗ്രഹ പ്രഭാഷണവും രാജാക്കാട് യൂണിയൻ സെക്രട്ടറി ലതീഷ് കുമാർ സംഘടനാ സന്ദേശവും നൽകി. കുമാരിസംഘം പ്രസിഡന്റ് ചൈതന്യ മനോജിന് യാത്ര അയപ്പും നൽകി. യോഗം ബോർഡ് മെമ്പർ കെ എൻ തങ്കപ്പൻ . യൂണിയൻ കൗൺസിൽ അംഗങ്ങളായ എൻ ജയൻ, മധു കമലാലയം തുടങ്ങിയവർ സംസാരിച്ചു. കൗൺസിൽ അംഗങ്ങളായ സി എം ബാബു, സുരേഷ് കെ ബി, പഞ്ചായത്ത് കമ്മറ്റി അംഗം ശാന്തമ്മ ബാബു തുടങ്ങിയവർ നേതൃത്വം നൽകി. യൂണിയൻ വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് കുമാരി കുമാരി സംഘം നേതാക്കൾ യൂണിയൻ എംപ്ലോയീസ് ഫോറം പെൻഷൻ ഫോറം ശാഖ പ്രസിഡന്റ് സെക്രട്ടറി കുടുംബ യോഗം ചെയർമാൻ കൺവീനവർ തുടങ്ങിയവർ പങ്കെടുത്തു.