aaccident

കൊല്ലം -തേനി ദേശീയ പാതയിൽ ഇന്നലെ രണ്ട് ലോറികൾ അപകടത്തിൽപ്പെട്ടു

പീരുമേട്: കൊല്ലം -തേനി ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം വീണ്ടും വാഹന അപകടപരമ്പര .
ഇന്നലെ രാവിലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ലോറികൾ അപകടത്തിൽപെട്ടു. രണ്ട് അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതര പരിക്ക് പറ്റി.
ഇതിൽ ഒരു ലോറി ഇടിച്ച് റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിനും കേട് പാടുകൾ സംഭവിച്ചു . ഇന്നലെ പുലർച്ചെ
വളഞ്ഞങ്ങാനം വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. ഈ ലോറി റോഡിൽ വട്ടം മറിയുകയായിരുന്നു. ലോറി ക്രയിൻ ഉപയോഗിച്ച് മാറ്റുന്നതിനിടെ ഇതേ വളവിൽ തന്നെ തമിഴ്നാട്ടിൽ നിന്നും പാലുമായി കോട്ടയത്തേക്ക് വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ് ബാരിയറിലും സംരക്ഷണ ഭിത്തിയിലുമായി ഇടിച്ച് കയറി ലോറി നിൽക്കുകയായിരുന്നു. വൻ അപകടം ഒഴിവായി. ലോറി ഡ്രൈവറും, ക്ലീനറും വാഹനത്തിൽ നിന്ന് തെറിച്ച് അപകടം സംഭവിച്ച വളവിന് താഴെ റോഡിൽ വീണു. ഡ്രൈവർക്ക് ഗുരുതരമായി പരിക്ക് പറ്റി. ഇരുവരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാൽ കൊണ്ടുവന്ന ലോറി ഇടിച്ച് റോഡരുകിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിനും കേട് പാടുകൾ സംഭവിച്ചു. ലോറി ഡൈവറും, ക്ലീനറും തമിഴ്നാട് സ്വദേശികളാണ് ദേശീയ പാതയിൽ വളഞ്ഞങ്ങാനത്തിന് സമീപത്തെ വളവിൽ വാഹന അപകടങ്ങൾ തുടർകഥയായി മാറുകയാണ്. കഴിഞ്ഞ ഒൻപതാം തീയതി വാഗമൺ വിനോദയാത്ര കഴിഞ്ഞ് തിരികെ വരുമ്പോൾ മുറിഞ്ഞപുഴ കടുവാ പാറയിൽ കാറ് 500 അടി താഴ്ചയിൽ മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഉണ്ടായത്. കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള റോഡിൽ അപകടം

കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള ദേശീയപാതയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 50ലേറെ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത് .ശബരിമല സീസണിൽ ഇവിടെ തമിഴ്നാട് തീർത്ഥാടകരുടെ വാഹനങ്ങൾ റോഡിൽ മറിയുന്നത് സ്ഥിരമാണ്. ചില ദിവസങ്ങളിൽ ഒന്നിലേറെ വാഹന അപകടങ്ങളും ഇവിടെ ഉണ്ടാകാറുണ്ട്.

അമിത വേഗത,

അശ്രദ്ധയും

ഡ്രൈവർമാരുടെ അശ്രദ്ധ, റോഡ് പരിചയമില്ലായ്മ, സദാ പെയ്യുന്ന കോടമഞ്ഞും, ചാറ്റൽ മഴയും കുത്തനെയുള്ള കയറ്റം , ചെങ്കുത്തായ ഇറക്കം ഇതൊക്കെ ഇവിടെ അപകടം വർദ്ധിക്കാൻ ഇടയാകുന്നു.
അമിത വേഗതയും ഡ്രൈവർമാരുടെ അശ്രദ്ധയും, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടാനിടയാകുന്നു. ദീർഘദൂരം ഓടി വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ഉറക്കം മൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. റോഡിന്റെ വശങ്ങളിൽ മിക്ക ഇടങ്ങളിലും ക്രാഷ് ബാരിയർ തകർന്നിട്ടുണ്ട്. നിലവിലുള്ള ക്രാഷ്ബാരിയറിൽ വള്ളി പടർ പ്പുകളും, കാടും മൂടി റോഡ് തിരിച്ചറിയാത്ത വിധത്തിൽ കിടക്കുന്നു.