കട്ടപ്പന :സംസ്ഥാന സഹകരണ വകുപ്പിന്റ നേതൃത്വത്തിൽ കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിയ്ക്കുന്ന സ്റ്റുഡന്റ്സ് മാർക്കറ്റുകളുടെ ഇടുക്കി ജില്ലാതല മാർക്ക് പ്രവർത്തനം ആരംഭിച്ചു. കട്ടപ്പന മുൻസിപ്പാലിറ്റി കെട്ടിടത്തിൽ ലാണ് മാർക്കറ്റ് ആരംഭിച്ചത്. .വിദ്യാർത്ഥിക്കൾക്കാവശ്യമായ മുഴുവൻ സാധനങ്ങളും പൊതുവിപണിയേക്കാൾ 20 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ സ്റ്റുഡന്റ്സ് മാർക്കറ്റിൽ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. . ജൂൺ 15 വരെയാണ് വിപണി പ്രവർത്തിയ്ക്കുന്നത്. കട്ടപ്പന നഗരസഭ അദ്ധ്യക്ഷ ബീന ടോമി സ്റ്റുഡന്റ്സ് മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.പൊതുപ്രവർത്തകരായ തോമസ് മൈക്കിൾ, കെ.രാജേഷ്, എസ്.ജെയ്സിങ്, കെ.എൻ.മഞ്ജു എന്നിവർ പങ്കെടുത്തു.