തൊടുപുഴ: എസ് .എൻ .ഡി .പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്ത്വത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ 121 മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് രാവിലെ 11 ന് വൈക്കം ബന്നി ശാന്തികളുടെ കാർമികത്വത്തിൽ ഗുരു പൂജ നടത്തി. യൂണിയൻ വൈസ് ചെയർമാൻ വി .ബി സുകുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ കൺവീനർ പി.ടി ഷിബു ദിനാഘോഷം ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ കെ .കെ മനോജ്, സ്മിത ഉല്ലാസ് , എ.ബി സന്തോഷ്, വനിതാ സംഘം പ്രസിഡന്റ് ഗിരിജശിവൻ. യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ ശ്രീജിത്ത് വെങ്ങല്ലൂർ, സിബി മുള്ളിരിങ്ങാട് , അനന്യ പ്രദീപ്, സേതുലക്ഷ്മി കെ ഷാജി, ദേവിക ( കുമാരി സംഘം പ്രതിനിധികർ ) പി.ജി മുരളീധരൻ എന്നിവർ സംസാരിച്ചു. ശാഖ ഭാരവാഹികൾ, യൂണിയൻ വനിത സംഘം ഭാരവാഹികൾ,മാതൃസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.