ഇടുക്കി: നൂതനമായ ഉത്പന്നങ്ങൾ വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സംരംഭകർക്ക് സ്റ്റാർട്ട്അപ്പ് സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള വിപണി പഠനം, ലാബ് ഫീ, സാങ്കേതിക/ഗവേഷണ സ്ഥാപനങ്ങൾക്ക് വരുന്ന ഫീസ്, വൈദ്യുതി, ബൗദ്ധിക സ്വത്തവകാശ ചെലവുകൾ തുടങ്ങിയവ ഉൾപ്പടെയുള്ള പദ്ധതി ചെലവിന്റെ 75% (പരമാവധി 10 ലക്ഷം രൂപ) വരെ സഹായം നൽകും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി താലൂക്ക് വ്യവസായ ഓഫീസുകളുമായി ബന്ധപെടുക.വ്യവസായ വികസന ഓഫീസർമാരുടെ ഫോൺ നമ്പരുകൾ ചുവടെ ചേർക്കുന്നു.
ഉടുമ്പൻചോല 9188127099, പീരുമേട് 9188127097, ദേവികുളം 9188127100, തൊടുപുഴ 9188127095, 9188127096, 9188127098