ഇടുക്കി: ഭരണഭാഷ മലയാള ഭാഷ ജില്ലാ തല ഏകോപന സമിതിയുടെ അവലോകന യോഗം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി ജ്യോതിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകൾ ഭരണഭാഷ മലയാളത്തിലാക്കുന്നത് സംബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ഭാഷാവിദഗ്ധൻ ഡോ. ആർ ശിവകുമാർ ഭരണഭാഷാ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന നവമാറ്റങ്ങളെ പറ്റി വിശദീകരിച്ചു. ലിപിപരിഷ്‌കരണം, പുതിയ ഫോണ്ടുകൾ, ഭരണഭാഷയിൽ വാക്കുകൾ ശ്രദ്ധിച്ചുപയോഗിക്കുന്നതിലെ സൂക്ഷ്മതകൾ, സർക്കാർ നിർദ്ദേശങ്ങൾ, കോടതി ഉത്തരവുകൾ തുടങ്ങിയവ സംബന്ധിച്ച് വിവരിച്ചു. ഡെപ്യൂട്ടി കലക്ടർ കെ മനോജ്, മറ്റ് വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു..