hob-ulahannan

അടിമാലി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. അമ്പഴച്ചാൽ വേലമ്മാവുടി ഉലഹന്നാൻ (73) ആണ് മരിച്ചത്. മേയ് അഞ്ചിന് രാവിലെ ഒൻപതരയോടെ അടിമാലി പൊലീസ് സ്റ്റേഷന് എതിർ വശത്ത് ദേശീയപാതയിൽ വച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുമ്പുപാലത്തു നിന്നും രാജാക്കാട് ഭാഗത്തേക്ക് പോയ കാറാണ് ഇദ്ദേഹത്തെ ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുപിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തോക്കുപാറ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ കുറുപ്പംപടി തുരുത്തി കരിപ്പക്കാനം കുടുംബാംഗം ശോശാമ്മയാണ് ഭാര്യ. മക്കൾ: സാജു, സിജു. മരുമക്കൾ: ബീന, ലിൻസി.